6 Jan 2025 4:50 AM GMT
Summary
- സ്വര്‍ണം ഗ്രാമിന് 7215രൂപ
- പവന്‍ 57720 രൂപ
വിലയില്‍ മാറ്റമില്ലാതെ സ്വര്‍ണവിപണി. ഗ്രാമിന് 7215രൂപയും പവന് 57720 രൂപയുമായി സ്വര്‍ണവില ഇന്നും തുടരുന്നു.
മൂന്ന് ദിവസം സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായതിന് ശേഷം ശനിയാഴ്ച പൊന്നിന് വിലയിടിവ് ഉണ്ടായിരുന്നു. പവന് 360 രൂപയാണ് അന്ന് കുറഞ്ഞത് . അതേവില തന്നെ ഇന്ന് സംസ്ഥാനത്ത് തുടരുന്നു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 5060 രൂപയായി രുടരുന്നു. വെള്ളിവിലയും സ്ഥിരമായി നില്‍ക്കുന്നു. ഗ്രാമിന് 95 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.