4 July 2024 5:07 AM GMT
Summary
- ഗ്രാമിന് 65 രൂപ വര്‍ധിച്ചു
- പവന് 53600 രൂപയായി
- വെള്ളിവിലയിലും വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുകയറുന്നു.
സ്വര്‍ണം ഗ്രാമിന് 65 രൂപയാണ് ഇന്ന് വര്‍ധിച്ചത്.
ഇതോടെ സംസ്ഥാനത്ത് പവന് വില 53600 രൂപയായി ഉയര്‍ന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്മവിലയില് നേരിയ വര്‍ധനയാണ് ഉണ്ടായത്.
ചില ദിവസങ്ങളില്‍ വില മാറ്റമില്ലാതെയും തുടര്‍ന്നിരുന്നു.
എന്നാല്‍ ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചതോടെ വില ഉയര്‍ന്നു.
18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്.
ഗ്രാമിന് 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
ഇപ്പോള്‍ ഗ്രാമിന് 5565 രൂപ എന്ന നിരക്കില്‍ വ്യാപാരം പുരോഗമിക്കുന്നു.
വില വര്‍ധന വെള്ളിവിലയിലും ഉണ്ടായി.
ഗ്രാമിന് രണ്ടുരൂപ ഉയര്‍ന്ന് 97 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.