image

6 Feb 2025 4:36 AM

Gold

വിലക്കുറവ് ഇനി സ്വപ്‌നം മാത്രമോ? ഇന്ന് വര്‍ധിച്ചത് പവന് 200 രൂപ

MyFin Desk

gold updation price hike 06 02 2025
X

Summary

  • സ്വര്‍ണം ഗ്രാമിന് 7930 രൂപ
  • പവന്‍ 63440 രൂപ
  • വെള്ളി 106 രൂപ


എന്തായാലും വിലയുടെ കാര്യത്തില്‍ ഇനി താഴേക്കില്ലെന്ന രീതിയിലാണ് സ്വര്‍ണവിപണിയുടെ മുന്നേറ്റം. ഇന്ന് സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 7930 രൂപയും പവന് 63440 രൂപയുമായി ഉയര്‍ന്നു. ഇപ്പോള്‍ റെക്കോര്‍ഡുകളില്‍ നിന്ന് പുതിയ റെക്കോര്‍ഡിലേക്കാണ് പൊന്നിന്റെ മുന്നേറ്റം.

ഇതോടെ തുടര്‍ച്ചയായ മൂന്നു ദിവസംകൊണ്ട് സ്വര്‍ണത്തിന് 1800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. പൊന്നിന്റെ പുതിയ ലക്ഷ്യം 64000 ആണെന്നുള്ള സൂചനയാണ് വിപണിയില്‍. ഇപ്പോള്‍ തന്നെ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍പോലും 68000-ത്തിനുമുകളില്‍ രൂപ നല്‍കേണ്ടിവരും.

18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6550 രൂപയായി ഉയര്‍ന്നു. എന്നാല്‍ വെള്ളിവിലയ്ക്ക് വിപണിയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപ നിരക്കിലാണ് വ്യാപാരം തുടരുന്നത്.

യുഎസ്-ചൈന വ്യാപാരയുദ്ധമാണ് സ്വര്‍ണവിപണിയെ ഇപ്പോള്‍ ബാധിക്കുന്ന പ്രധാന പ്രശ്‌നം. ഒപ്പം രൂപയുടെ ഇടിവും വിപണിയെ ബാധിക്കുന്നു.