image

4 March 2025 11:08 AM IST

Gold

വീണ്ടും കൂടി സ്വര്‍ണവില; പവന്‍ 64,000 പിന്നിട്ടു, ഇന്ന് കൂടിയത് 560 രൂപ

MyFin Desk

gold updation price down 26 02 2025
X

സംസ്ഥാനത്തെ സ്വർണ വിലയിൽ വർധന. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 64,080 രൂപയും, ഗ്രാമിന് 8,010 രൂപയുമായി വില ഉയർന്നു.

മാർച്ച് മാസം ആരംഭിച്ചതിന് ശേഷം ഇന്നലെ വരെ സ്വർണവില കൂടിയിട്ടില്ലായിരുന്നു. ഇന്നത്തെ വർദ്ധനവോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്.

അതേസമയം ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ വര്‍ധിച്ച് 6600 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 1 രൂപ വര്‍ധിച്ച് 106 എന്ന നിരക്കിലെത്തി.