28 March 2025 5:43 AM
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഗ്രാമിന് 105 രൂപ വർധിച്ച് 8340 രൂപയായി. പവന് 840 രൂപ വർധിച്ച് 66,720 രൂപയായി. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണിത്. ഇതിന് മുൻപ് മാർച്ച് 20ന് രേഖപ്പെടുത്തിയ 66,480 രൂപ എന്നതായിരുന്നു ഏറ്റവും ഉയർന്ന നിരക്ക്.
ഇന്നലെയും കേരളത്തിലെ സ്വർണ്ണ വില വർധിച്ചിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമായിരുന്നു കൂടിയത്. രണ്ടു ദിവസത്തിനിടെ സംസ്ഥാനത്ത് പവന് 1,160 രൂപയും, ഗ്രാമിന് 145 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ പണിക്കൂലി ഉൾപ്പെടെ 72,000 രൂപയോളം നൽകേണ്ടി വരും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാർ ഇറക്കുമതിക്ക് പുതിയ തീരുവ ചുമത്തിയതാണ് സ്വർണ വില ഉയരാൻ കാരണമായത്.
18 കാരറ്റ് സ്വർണ വിലയും ഇന്ന് സർവ്വകാല ഉയരത്തിലെത്തി. ഗ്രാമിന് 85 രൂപ വർധിച്ച് 6840 രൂപയായി. പവന് 680 രൂപ വർധിച്ച് 54720 രൂപയിൽ എത്തി. വെള്ളി വിലയും സർവ്വകാല റിക്കാർഡിലാണ്. ഗ്രാമിന് 3 രൂപ വർധിച്ച് വില 112 രൂപയായി.