20 Sep 2024 4:52 AM GMT
Summary
- ഗ്രാമിന് 60 രൂപയുടെ വര്‍ധന
- പവന് വില 55080 രൂപ
തുടര്‍ച്ചയായ മൂന്നു ദിവസം തിരിച്ചിറങ്ങിയ സ്വര്‍ണ വിപണി ഇന്ന് കുതിച്ചുകയറി.
സ്വര്‍ണമാണ് വിലകലളയരുതെന്ന തിരിച്ചറിവ് ഉണ്ടായതുപോലെയായിരുന്നു വര്‍ധന.
ഗ്രാമിന് 60 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ പൊന്നിന്റെ വിലയ്ക്ക് ഗ്രാമിന് 6885 രൂപ എന്ന നിരക്കിലെത്തി.
സ്വര്‍ണം പവന് 480 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 55080 രൂപയുടെ തിളക്കമായി.
18 കാരറ്റ് സ്വര്‍ണത്തിനും വില കുതിച്ചു കയറി.ഇപ്പോള്‍ ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5715 എന്ന നിരക്കിലെത്തി. വെള്ളിവില ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 96ല്‍ എത്തിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വെട്ടിക്കുറവ് പ്രഖ്യാപിച്ചതിനുശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞിരുന്നു.
ഇത് അന്ത്രാരാഷ്ട്ര ചലനങ്ങള്‍ക്ക് അനുസൃതമായ മാറ്റമായിരുന്നു. എന്നാല്‍ അതിനുശേഷം അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന് വിലക്കയറ്റം ഉണ്ടായി.