image

5 March 2025 11:20 AM IST

Gold

'കൊടുങ്കാറ്റായി' സ്വർണ്ണം; രണ്ടു ദിവസം കൊണ്ട് കൂടിയത് 1000 രൂപ, വില 65,000 തൊടുമോ ?

MyFin Desk

gold updation price constant 07 02 25
X

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയരുകയാണ്. ഇന്ന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 64,520 രൂപയും, ഗ്രാമിന് 8,065 രൂപയുമായി വില ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് ആയിരം രൂപയാണ് വർദ്ധിച്ചിരിക്കുന്നത്.

ഇന്നത്തെ വില വർദ്ധനവോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വിപണി. ഫെബ്രുവരി 25ന് കുറിച്ച പുതിയ ഉയരമായ 64,600 രൂപ മറികടന്ന് കുതിക്കുമെന്ന സൂചന നല്‍കിയാണ് രണ്ടു ദിവസമായി സ്വര്‍ണവില ഉയരുന്നത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

അതേസമയം ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 6645 രൂപയായി. വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന നിരക്കിലാണ് വ്യാപാരം.