7 Aug 2024 5:23 AM GMT
Summary
- ഗ്രാമിന് 40 രൂപ കുറഞ്ഞു
- പവന് 50800 രൂപയിലേക്ക് താഴ്ന്നു
സ്വര്‍ണമല്ലേ? വില കുറയാന്‍ പാടുണ്ടോ എന്നൊന്നും
ഇപ്പോള്‍ പൊന്നിന് നോട്ടമില്ലെന്ന് തോന്നുന്നു.
കാരണം ഇന്നും സ്വര്‍ണവിലയില്‍ ഇടിവുണ്ടായി.
അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും സംഘര്‍ഷ സാധ്യതകളും
എല്ലാം സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നു.
അതിനാല്‍ വിലയുടെ ചാഞ്ചാട്ടം നിലക്കുന്നില്ല.
ഇന്നലെ വിലയില്‍ വന്‍ ഇടിവു രേഖപ്പെടുത്തിയ
സ്വര്‍ണത്തിന് ഇന്നും മോശമല്ലാത്ത ഇടിവാണ് ഉണ്ടായത്.
ഗ്രാമിന്് 40 രൂപയുടെ കുറവാണ് ഇന്ന് സംഭവിച്ചത്.
ഇതോടെ സ്വര്‍ണം ഗ്രാമിന് 6350 രൂപ നിരക്കിലാണ്
ഇന്ന് വ്യാപാരം നടക്കുന്നത്.
പവന് 320 രൂപയുടെയും ഇടിവുണ്ടായി.
പവന് 50800 രൂപ എന്നതാണ് ഇന്നത്തെ വിപണി വില.
മെയ്മാസത്തില്‍ 55120 ല്‍ സ്വര്‍ണവില എത്തിയിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിനും വിലകുറഞ്ഞു.
ഗ്രാമിന് 30 രൂപയുടെ കുറഞ്ഞ് 5255 രൂപയ്ക്കാണ് ഇപ്പോള്‍
വ്യാപാരം നടക്കുന്നത്.
അതേസമയം വെള്ളിവില മാറ്റമില്ലാതെ തുടര്‍ന്നു.വില കളഞ്ഞ് സ്വര്‍ണം;
ഇന്നും താഴേക്ക്