23 Aug 2024 4:42 AM GMT
Summary
- ഇന്ന് കുറഞ്ഞത് ഗ്രാമിന് 20 രൂപ
- പവന്‍ 53280 എന്ന നിരക്കിലെത്തി
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.
ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്.
സ്വര്‍ണം ഗ്രാമിന് 6660 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
പവന് 160 രൂപ കുറഞ്ഞ് 53280 എന്ന നിരക്കിലെത്തിലെത്തിയിട്ടുണ്ട്.
ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുടെയും കുറവുണ്ടായിരുന്നു.
നേരിയ തോതിലാണെങ്കിലും സ്വര്‍ണവില കുറയുന്നത്
പൊന്ന് വാങ്ങാനിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്.
എന്നാല്‍ ആഗോളതലത്തില്‍ ഉണ്ടാകുന്ന വിലയിലെ ചാഞ്ചാട്ടങ്ങള്‍
ഇവിടെയും ബാധിക്കുമെന്നതിനാല്‍ ഒരു അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
സ്വര്‍ണത്തെ നിക്ഷേപമായി കരുതുന്നവര്‍ പൊന്ന് വാങ്ങുകയോ അതില്‍ നിക്ഷേപിക്കുയോ ചെയ്താലും വിപണിയല്‍ ഡിമാന്‍ഡ് ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നു.
18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു.
ഗ്രാമിന് 15 രൂപ കുറഞ്ഞ് 5515 നിരക്കില്‍ ഇപ്പോള്‍ വ്യാപാരം തുടരുന്നു.
ഇന്ന് വെള്ളിവിലയില്‍ ഗ്രാമിന് ഒരു രൂപയുടെ കുറവുണ്ടായി.
ഗ്രാമിന് 91 രൂപയാണ് ഇന്നത്തെ വിപണി വില.