image

22 Aug 2024 10:21 AM IST

Gold

സ്വര്‍ണവില വഴുതി; പവന് 240 രൂപ കുറഞ്ഞു

MyFin Desk

gold updation price down 22 08 2024
X

Summary

  • ഗ്രാമിന് 30 രൂപയുടെ കുറവ്
  • പവന്‍ 53440 രൂപ നിരക്കിലെത്തി


തുടര്‍ച്ചയായ വര്‍ധനവിനൊടുവില്‍ സ്വര്‍ണവില കുറഞ്ഞു.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ശേഷമാണ്

പൊന്നിന്റെ തിളക്കത്തില്‍ അല്‍പ്പം മങ്ങലുണ്ടാകുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 30 രൂപയുടെ കുറവാണ്

വിപണിയില്‍ രേഖപ്പെടുത്തിയത്.

ഗ്രാമിന് 6680 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം മുന്നേറുന്നത്.

പവന് 240 രൂപ കുറഞ്ഞ് 53440 രൂപ എന്ന നിരക്കിലുമെത്തി.

18 കാരറ്റ് സ്വര്‍ണവിലയും കുറഞ്ഞിട്ടുണ്ട്.

ഗ്രാമിന് 20 രൂപ കുറഞ്ഞ് 5530 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

എന്നാല്‍ വെള്ളിവിലയില്‍ വ്യത്യാസമുണ്ടായിട്ടില്ല.

ഗ്രാമിന് 92 രൂപയാണ് ഇന്നത്തെ വിപണി വില.