26 Feb 2025 5:07 AM GMT
ദിവസങ്ങള്‍ക്കുശേഷം സ്വര്‍ണവിലയില്‍ ഒരു തിരിച്ചിറക്കം. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8050 രൂപയും പവന് 64400 രൂപയുമായി.
ഇന്നലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. പവന് 64600 രൂപ നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം.
18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6620 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്്.
സ്വര്‍ണവിലയിലെ കുറവിന് അനുസൃതമായി വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 2 രൂപ കുറഞ്ഞ് 105 രൂപ നിരക്കില്‍ വ്യാപാരം മുന്നേറുന്നു.