11 Feb 2025 6:34 AM GMT
Summary
സ്വര്‍ണവിലയില്‍ ഇന്ന് നാടകീയ മാറ്റം. രാവിലെ സ്വര്‍ണം ഗ്രാമിന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരുന്നത്. പവന്‍ 640 രൂപയും ഉയര്‍ന്നിരുന്നു. ഇതോടെ ഇതോടെ ഗ്രാമിന് 8060 രൂപയും പവന് 64480 രൂപയുമായി വര്‍ധിച്ചിരുന്നു.
എന്നാല്‍ 10 മണിക്കുശേഷം സ്വര്‍ണവിലയില്‍ കുറവുണ്ടായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. അതായത് ഫലത്തില്‍ 30 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. പവന് 400 രൂപയും കുറഞ്ഞു. ഇതോടെ പവന്റെ വര്‍ധന 240 രൂപയായി കുറഞ്ഞു. ഇപ്പോള്‍ സ്വര്‍ണം ഗ്രാമിന് 8010 രൂപയും പവന് 64080 രൂപയുമാണ് വില.
എന്നാല്‍ സ്വര്‍ണവില 64000 എന്ന കടമ്പ കടന്നു. ഗ്രാമിന് 8000 രൂപ എന്ന മാന്ത്രിക സംഖ്യയും മറികടന്നു. ഇതിന് പ്രധാന കാരണമായത് രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനവാണ്. 87.29.ആയിരുന്നു രാവിലെ രൂപയുടെ വിനിമയ നിരക്ക്. 10 മണിക്ക് ശേഷം 86.86 ലേക്ക് രൂപ കരുത്താര്‍ജിച്ചു. 43 പൈസയുടെ വ്യത്യാസമാണ് വന്നിട്ടുള്ളത്. അത് ഉടന്‍തന്നെ സ്വര്‍ണത്തില്‍ റിഫ്‌ലെക്ട് ചെയ്തതുകൊണ്ടാണ് വില മാറിയത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 40രൂപയാണ് ഇപ്പോള്‍ കുറഞ്ഞത്. ഇതോടെ ഇന്നുണ്ടായ വലര്‍ധനവ് 25 രൂപയായി താഴ്ന്നു. ഗ്രാമിന് 6610 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഇതോടെ സര്‍വകാല റെക്കോര്‍ഡില്‍നിന്നും പൊന്ന് ഒന്നു താഴേക്കിറങ്ങി.
എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയായി തുടരുന്നു.
വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും പൊന്നിന്റെ വിലകൂടാന്‍ കാരണമാണ്. കൂടാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചഞ്ചലമായ സാമ്പത്തിക നിലപാടുകളും ആഗോള വിപണിയെ പിടിച്ചുലയ്ക്കുന്നു. ഇത് നിക്ഷേപത്തിന് വിശ്വാസമുള്ള ലോഹമായി സ്വര്‍ണത്തിന്റെ സ്ഥാനം ഉയര്‍ത്തുകയാണ്.
അന്താരാഷ്ട്രതലത്തിലും റെക്കോര്‍ഡ് തീര്‍ത്താണ് സ്വര്‍ണവില കുതിച്ചത്. ഇന്നലെ ഔണ്‍സിന് 2900 ഡോളര്‍ എന്ന കടമ്പയും സ്വര്‍ണം മറികടന്നിരുന്നു.ഇതും സംസ്ഥാനത്തെ സ്വര്‍ണവിലയിലെ കുതിപ്പിനെ സ്വാധീനിച്ചു.
ഇനി ഏറ്റവും കുറവ് പണിക്കൂലി കണക്കിലെടുത്താല്‍പോലും ഒരു പവന്‍ ആഭരണത്തിന് 70000-ത്തോളം രൂപ കൊടുക്കേണ്ടിവരും എന്ന അവസ്ഥയാണ് സംസ്ഥാനുള്ളത്.പണിക്കൂലി അനുസരിച്ച് വിലയില്‍ മാറ്റം വരാം.