11 March 2025 10:45 AM IST
Summary
- സ്വര്‍ണം ഗ്രാമിന് 8020 രൂപ
- പവന്‍ 64160 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8020 രൂപയും പവന് 64160 രൂപയുമായി. എന്നാല്‍ പവന്റെ വില ഇപ്പോഴും 64000-ത്തിനു മുകളില്‍ തന്നെയാണ്. ഫെബ്രുവരി 25 ന് കുറിച്ച 64600 തന്നെയാണ് സ്വര്‍ണവിലയിലെ റെക്കോര്‍ഡ്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6600 രൂപയാണ്. ഗ്രാമിന് 20 രൂപയുടെ വര്‍ധനവാണ് ഈ വിഭാഗത്തില്‍ ഉണ്ടായത്.
വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇരുവിഭാഗവും ഇന്നും 22 കാരറ്റിന് ഒരേ വിലയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ 18 കാരറ്റ് സ്വര്‍ണവിലയ്ക്ക് വ്യത്യാസമുണ്ട്. വെള്ളിവിലയിലും ഇരുവിഭാഗത്തിലും മാറ്റമൊന്നുമില്ല.
സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയില്‍ കുറവുണ്ടായിട്ടുണ്ട്. ആഗോളതലത്തില്‍ തുടരുന്ന മാന്ദ്യപ്പേടിയില്‍ ലാഭമെടുപ്പ് വര്‍ധിച്ചതാണ് വില കുറയാന്‍ കാരണമായത്. ഡോളറിനുണ്ടാകുന്ന വ്യതിയാനങ്ങളും സ്വര്‍ണവിപണിയെ നേരിട്ട് ബാധിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധ ഭീഷണിയും അമേരിക്കയിലെ സമ്പദ് വ്യവസ്ഥയിലുണ്ടാകാവുന്ന തിരിച്ചടികളും സ്വര്‍ണവിപണിയെ ബാധിക്കുന്നു.