image

12 Feb 2025 5:04 AM GMT

Gold

ഇതെന്തു മറിമായം? സ്വർണ വിലയിൽ ഇടിവ്, പവന് 560 രൂപ കുറഞ്ഞു

MyFin Desk

gold updation price constant 07 02 25
X

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് പവന് 560 രൂപ കുറഞ്ഞ് 63,520 രൂപയിലും, ഗ്രാമിന് 70 കുറഞ്ഞ് 7,940 രൂപയിലുമാണ് വ്യാപാരം.

ഇന്നലെ രാവിലെ കേരളത്തിലെ സ്വർണ വില പുതിയ ഉയരം കുറിച്ചിരുന്നു. പവന് 64,480 രൂപയും, ഗ്രാമിന് 8,060 രൂപയുമായിരുന്നു വില. എന്നാൽ ഉച്ചയ്ക്ക് ശേഷം നിരക്കുകൾ കുറഞ്ഞു. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഉയർന്നതാണ് സ്വർണ വില കുറയാനുള്ള കാരണം. ഗ്രാമിന് 50 രൂപയും, പവന് 400 രൂപയുമാണ് താഴ്ന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ ഇടിവ്. ഇന്നലെ പവന് 64,080 രൂപയും, ഗ്രാമിന് 8,010 രൂപയുമായിരുന്നു വില.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 6550 രൂപയായി. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയായി തുടരുന്നു.