13 Dec 2023 8:03 AM GMT
Summary
- സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്
- മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ന് വില
- ആഗോള വിപണിയിലും വില കുറയുന്നു
നാലാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. പവന് 80 രൂപയുടെ കുറവുമുണ്ടായിട്ടുണ്ട്. ഇതോടെ ഒരു ഗ്രാമിന് 5665 രൂപയും പവന് 45320 രൂപയുമായി വില. ഇതോടെ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ന് സ്വര്‍ണ വിലയുള്ളത്. ശനിയാഴ്ച്ച പവന് 440 രൂപയുടെ കുറവോടെ 45720 രൂപയില്‍ ആരംഭിച്ച വിലയിടിവ് തിങ്കളാഴ്ച്ച 160 രൂപയുടെ കുറവോടെ 45560 ലേക്ക് എത്തി. ഇന്നലെയും 160 രൂപ കുറഞ്ഞതോടെ സ്വര്‍ണ വില പവന് 45400 രൂപയിലേക്ക് എത്തിയിരുന്നു.
ആഗോള വിപണിയിലും റെക്കോഡ് ഉയരത്തിലേക്ക് പോയ സ്വര്‍ണ വില ഇപ്പോള്‍ കുറഞ്ഞ നിലയിലാണ്. ഇന്ന് ട്രോയ് ഔണ്‍സിന് 1,975 ഡോളര്‍ എന്ന നിലയിലാണ് ആഗോള തലത്തില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്.
ഇന്നലെ പുറത്തു വന്ന അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകള്‍ പ്രതീക്ഷയ്‌ക്കൊത്തുള്ളതാണ്. അതുകൊണ്ട് തന്നെ പണപ്പെരുപ്പ നിരക്ക് കുറയുന്നത് പലിശ നിരക്ക് കുറയാനും കാരണമാകും. അതോടെ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണത്തിലേക്ക് തിരിയാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വില ഉയരാം.
നാളെ പുലര്‍ച്ചയോടെ ഫെഡ് റിസര്‍വിന്റെ പണനയ തീരുമാനവും പലിശ നിരക്ക് സംബന്ധിച്ച തീരുമാനവും പുറത്തു വരും.