image

2 Oct 2023 6:15 AM GMT

Gold

സ്വര്‍ണ വില വീണ്ടും താഴേക്ക്

MyFin Desk

gold price 30 11 202
X

Summary

  • ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപയുടെ ഇടിവോടെ 5320 രൂപയിലെത്തി.
  • സെപ്റ്റംബര്‍ നാലിനാണ് ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 44,240 രൂപ രേഖപ്പെടുത്തിയത്.


സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഒരു പവന്‍ സ്വര്‍ണത്തില്‍ 1400 രൂപയുടെയും ഒരു ഗ്രാം സ്വര്‍ണത്തിന് 175 രൂപയുടെയും കുറവാണുണ്ടായത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപയുടെ ഇടിവോടെ 5320 രൂപയിലെത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 120 രൂപയുടെ കുറവോടെ 42,560 രൂപയായി. പതിനെട്ട് കാരറ്റ് സ്വര്‍ണ വലിയില്‍ 10 രൂപയുടെ കുറവുണ്ടായി.ശനിയാഴ്ച്ച ഗ്രാമിന് 30 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഗ്രാമിന് 5335 രൂപയും. പവന് 42,680 രൂപയുമായിരുന്നു.

സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടം നേരിട്ട മാസമായിരുന്നു സെപ്റ്റംബര്‍. സെപ്റ്റംബര്‍ ആരംഭിക്കുമ്പോള്‍ ഒരു പവന് 44,200 രൂപയായിരുന്നു വില. എന്നാല്‍, സെപ്റ്റംബര്‍ അവസാനത്തോടെ ഇത് 42,680 ലേക്ക് താണു. സെപ്റ്റംബര്‍ നാലിനാണ് ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 44,240 രൂപ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 76 രൂപയാണ്.