28 Dec 2024 5:13 AM GMT
Summary
- സ്വര്‍ണം ഗ്രാമിന് 7135 രൂപ
- പവന്‍ 57080 രൂപ
സ്വര്‍ണവില ചാഞ്ചാട്ടത്തില്‍. കഴിഞ്ഞ ഏതാനും ദിവസം വിലയിലെ കുതിപ്പിന് തുടക്കമിട്ട പൊന്നിന്് ഇന്ന് കാലിടറി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 7135 രൂപയാണ് ഇന്നത്തെ വിപണിവില. പവന് 57080 രൂപയായും കുറഞ്ഞു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5895 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 95 രൂപയും ആയി.
അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും സ്വര്‍ണവിലയിലെ വ്യതിയാനത്തിന് കാരണമാകുന്നു. യുഎസില്‍ പണപ്പെരുപ്പം ഉയരുകയും പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായാലും സ്വര്‍ണവിലയില്‍ തിരുത്തല്‍ സംഭവിക്കാം.
ഒരുവര്‍ഷത്തിനിടയില്‍ സ്വര്‍ണം പവന് പതിനായിരം രൂപയ്ക്ക് മുകളിലാണ് വര്‍ധിച്ചത്. ഇറക്കുമതി നികുതി കുറച്ചതും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര ചലനങ്ങളെ ആശ്രയിച്ചാകും വിപണിണിയുടെ ചലനം.