image

20 Dec 2024 5:21 AM GMT

Gold

അറിഞ്ഞോ? ഇന്നും സ്വര്‍ണവില താഴേക്ക്

MyFin Desk

അറിഞ്ഞോ? ഇന്നും   സ്വര്‍ണവില താഴേക്ക്
X

Summary

  • സ്വര്‍ണം ഗ്രാമിന് 7040 രൂപ
  • പവന്‍ 56320 രൂപ


സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴേക്ക്. ഉപഭോക്താക്കള്‍ക്ക് ഇത് മികച്ച അവസരമായി മാറിയിട്ടുണ്ട്. വിവാഹ പാര്‍ട്ടികള്‍ക്കും മറ്റും ജുവലറിയിലേക്ക് പോകാന്‍ പറ്റിയ സമയമാണ്.

സ്വര്‍ണം ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 7040 രൂപയും പവന് 56320 രൂപയുമാണ് ഇന്നത്തെ വിപണിവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവ്യാപാരം.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് വിഭാഗത്തിനും ഇന്നു വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 5815 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം മുന്നേറുന്നത്.

വെള്ളിവിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 94 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണത്തിന് ഇടിവ് നേരിടുന്നത്. മൂന്നു ദിവസം കൊണ്ട് 880 രൂപയാണ് പൊന്നിന് കുറഞ്ഞത്. ഇത് വിവാഹ പാര്‍ട്ടികള്‍ക്കും മറ്റും അനുഗ്രഹമായിട്ടുണ്ട്. യുഎസ് ഫെഡ് റിസര്‍വ് പവലിശ നിരക്ക് കുറച്ചിട്ടും സ്വര്‍ണവില ഇടിയുകയായിരുന്നു.

അടുത്തവര്‍ഷം പ്രതീക്ഷിക്കപ്പെടുന്ന പലിശയുടെ വെട്ടിക്കുറവുകളുടെ എണ്ണം ഫെഡ് റിസര്‍വ് രണ്ടാക്കി കുറച്ചതാണ് വിലയിടിയാന്‍ പ്രധാന കാരണമായത്.