image

16 Nov 2024 4:35 AM GMT

Gold

ആശങ്കയോ, ആവേശമോ? വീണ്ടും തിരിച്ചിറങ്ങി സ്വര്‍ണവില

MyFin Desk

Gold Prices Fall
X

ആശങ്കയോ, ആവേശമോ? വീണ്ടും തിരിച്ചിറങ്ങി സ്വര്‍ണവില

Summary

  • കുറഞ്ഞത് പവന് 80 രൂപ
  • സ്വര്‍ണം ഗ്രാമിന് 6935 രൂപ
  • പവന് 55480 രൂപ


യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഭാവം അങ്ങനെയൊന്നും സ്വര്‍ണവിപണിയെ വിട്ടൊഴിയുന്ന മട്ടില്ല. ഏറെ ദിവസങ്ങള്‍ക്കുശേഷം ഇന്നലെ 80 രൂപ പവന് വര്‍ധിച്ച് വിപണിയില്‍ ഒരേസമയം ആശങ്കയും ആവേശവും പൊന്ന് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇന്ന് ഉയര്‍ന്ന തുക അതുപോലെ തിരിച്ചിറങ്ങി.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച വര്‍ധിച്ച തുക അതുപോലെ ഇല്ലാതായി. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6935 രൂപയും പവന് 55480 രൂപയുമായി കുറഞ്ഞു.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വ്യത്യാസമുണ്ട്.ഗ്രാമിന് 5 രൂപ കുറഞ്ഞ് 5720 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളിക്ക് ഇന്ന് വിലവ്യത്യാസമില്ല. ഗ്രാമിന് 97 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

നവംബറില്‍ ഇതുവരെ പൊന്നിന് ഇടിഞ്ഞത് പവന് 4160 രൂപയാണ്.