24 Oct 2024 5:20 AM GMT
Summary
- സ്വര്‍ണം ഗ്രാമിന് 7285 രൂപ
- പവന് കുറഞ്ഞത് 58280 രൂപ
സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് താല്‍ക്കാലിക ആശ്വാസം. സംസ്ഥാനത്ത് നാളുകള്‍ക്കുശേഷം സ്വര്‍ണവിലയില്‍ ഇടിവ്. സ്വര്‍ണം ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. പവന് 440 രൂപയുടെ കുറവുമുണ്ടായി. സ്വര്‍ണം ഗ്രാമിന് 7285 രൂപയും പവന് 58280 രൂപയുമാണ് ഇന്നത്തെ നിരക്ക്.
അടുത്ത നാളുകളില്‍ ഇങ്ങനെയൊരു കുറവ് ആദ്യമാണ്. തുടര്‍ച്ചയായി കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ പുതിയ റെക്കാര്‍ഡില്‍ കുറഞ്ഞൊന്നും ആരു പ്രതീക്ഷിച്ചിരുന്നില്ല.
18 കാരറ്റ് സ്വര്‍ണവിലയ്ക്കും കാലിടറി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 6010 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണത്തിലെ വിലയിടിവ് വെള്ളിയിലും പ്രതിഫലിച്ചു. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 105 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയുണ്ടായ സ്വര്‍ണവിലയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും സര്‍വകാല റെക്കോഡും.
എന്നാല്‍ വിലക്കുറവ് താവല്‍ക്കാലികം മാത്രമായിരിക്കാനാണ് സാധ്യത.കാരണം പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ തുടരുന്നതും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് വാര്‍ത്തകളും സ്വര്‍ണവിപണിയുടെ കുതിപ്പിന് സഹായിക്കുന്നവയാണ്. നിലവിലുള്ള സാഹചര്യങ്ങള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ സ്വീകാര്യത പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഫെഡറല്‍ റിസര്‍വ് വരാനിരിക്കുന്ന നവംബര്‍ മീറ്റിംഗില്‍ 25 ബിപിഎസ് പലിശ നിരക്ക് നിരക്ക് കുറയ്ക്കാന്‍ സാധ്യതയുള്ളതും, ഫെഡറല്‍ ഉദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മിശ്ര പ്രതികരണങ്ങളുമെല്ലാം സ്വര്‍ണത്തിന് ഇനിയും വില ഉയരാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.