18 Jan 2025 4:46 AM GMT
Summary
- പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്
- സ്വര്‍ണം ഗ്രാമിന് 7435 രൂപ
- പവന്‍ 59480 രൂപ
അവസാനം റെക്കാര്‍ഡിലേക്കുള്ള കുതിപ്പില്‍നിന്ന് സ്വര്‍ണവില ഒന്നു പിറകോട്ടിറങ്ങി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം ഗ്രാമിന് 7435 രൂപയും പവന് 59480 രൂപയുമായി കുറഞ്ഞു.
നേരിയ കുറവുപോലും സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ക്ക് ആശ്വാസമാണ്.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞിട്ടുണ്ട്.
ഗ്രാമിന് 10 രൂപ കുറഞ്ഞ് 6130 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളിവില മാറ്റമില്ലാതെ തുടരുകയുമാണ്.
ഗ്രാമിന് 99 രൂപയാണ് ഇന്നത്തെ വിപണിവില.