image

30 Aug 2024 4:56 AM GMT

Gold

സ്വര്‍ണവിലയില്‍ നേരിയ കുറവ്

MyFin Desk

gold updation price down 30 08 2024
X

Summary

പവന് 80 രൂപയുടെ കുറവ്


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്.

ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്.

ഇതോടെ ഗ്രാമിന് 6705 എന്ന നിരക്കിലാണ് വ്യാപാരം മുന്നോട്ടുപോകുന്നത്.

രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് പൊന്നിന് വിലക്കുറവ് ഉണ്ടാകുന്നത്.

പവന് 80രൂപ കുറഞ്ഞ് 53640 എന്ന നിരക്കിലെത്തിയിട്ടുണ്ട്.

വിപണിയിലെ വിലയിലുള്ള ചാഞ്ചാട്ടം ഇപ്പോഴും തുടരുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ചുരൂപയുടെ കുറവുണ്ടായിട്ടുണ്ട്.

ഗ്രാമിന് 5550 എന്നതാണ് ഇന്നത്തെ വിപണിവില.

അതേസമയം വെള്ളിക്ക് ഗ്രാമിന് ഒരുരൂപ കൂടി.

ഗ്രാമിന് 93 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.