image

19 Sep 2024 5:06 AM GMT

Gold

എന്ത് ഫെഡ് നിരക്ക്? സ്വര്‍ണവില വീണ്ടും കുറഞ്ഞു

MyFin Desk

എന്ത് ഫെഡ് നിരക്ക്?  സ്വര്‍ണവില വീണ്ടും കുറഞ്ഞു
X

Summary

സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്


ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ അരശതമാനം വെട്ടിക്കുറവ് വരുത്തിയിട്ടും സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു.

ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് തിരിച്ചിറങ്ങിയത്. ഇപ്പോള്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ കുറവ് ഉണ്ടാകുന്നത്.

സ്വര്‍ണം ഗ്രാമിന് 6825 രൂപയും പവന് 54600 രൂപയുമാണ് ഇന്നത്ത വിപണി നിരക്ക്.

18 കാരറ്റ് സ്വര്‍ണത്തിനും വിലകുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5665 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. എന്നാല്‍ വെള്ളിക്ക് വിലവ്യത്യാസം ഉണ്ടായിട്ടില്ല. ഗ്രാമിന് 95 രൂപ എന്നനിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം ഫെഡ് പ്രഖ്യാപനം വന്നതിനുശേഷം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 30 ഡോളറോളം വര്‍ധിച്ചിരുന്നു. എന്നാല്‍ വില 2600 ഡോളര്‍ വരെ എത്തിയശേഷം തിരിച്ചിറങ്ങി 2564 ഡോളറിലെത്തി.

ഏറ്റവും ഉയര്‍ന്ന വിലയിലായതിനാലാണ് കൂടുതല്‍ വര്‍ധിക്കാതിരുന്നതെന്നാണ് അനുമാനം.

വന്‍കിട നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ നിന്നും ലാഭമെടുത്ത് തുടങ്ങിയതായും സൂചന വരുന്നുണ്ട്. പശ്ചിമേഷ്യയില്‍ ഉരുണ്ടുകൂടുന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട വിലവര്‍ധനവിനായിരിക്കും ഇനി സാധ്യത.