image

11 Jan 2025 6:13 AM GMT

Gold

സ്വര്‍ണവില മുന്നോട്ടുതന്നെ; പവന് വര്‍ധിച്ചത് 240 രൂപ

MyFin Desk

സ്വര്‍ണവില മുന്നോട്ടുതന്നെ;  പവന് വര്‍ധിച്ചത് 240 രൂപ
X

Summary

  • സ്വര്‍ണം ഗ്രാമിന് 7315 രൂപ
  • പവന്‍ 58520 രൂപ


സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്.

സ്വര്‍ണം ഗ്രാമിന് 7315 രൂപയും പവന് 58520 രൂപയുമാണ് ഇന്നത്തെ വിപണിവില.

മൂന്നു ദിവസംകൊണ്ട് സ്വര്‍ണം പവന് 720 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്.

ഗ്രാമിന് 6030 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

എന്നാല്‍ വെള്ളിവിലയ്ക്ക് മാത്രം മാറ്റമൊന്നും സംഭവിച്ചില്ല. ഗ്രാമിന് 98 രൂപയാണ് ഇന്നത്തെ വിപണി വില.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് സ്വര്‍ണവില പവന് 59640 രൂപ എന്ന സര്‍വകാല റെക്കാര്‍ഡ് കുറിച്ചിരുന്നു. ഈ നിരക്കിലെത്താന്‍ ഇനി 1120 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്. ആഗോളതലത്തില്‍ ഉണ്ടാകുന്ന അനിശ്ചിതത്വങ്ങളും സംഘര്‍ഷങ്ങളും യുഎസ് പലിശ നിരക്ക് സംബന്ധിച്ച ആശങ്കകളും സ്വര്‍ണ വിപണിയെ നേരിട്ട് ബാധിക്കുന്നു.