image

25 Jan 2025 5:07 AM GMT

Gold

'അവധിയെടുത്ത്' സ്വർണ്ണ വില

MyFin Desk

gold updation price constant 21 01 25
X

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണ്ണത്തിന് 60,440 രൂപയും, ഗ്രാമിന് 7,555 രൂപയുമാണ് വില. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില നിലവാരമാണിത്.

ഇന്നലെ സംസ്ഥാനത്ത് സ്വർണ്ണ വില ഉയർന്നിരുന്നു. ഗ്രാമിന് 30 രൂപയും, പവന് 240 രൂപയുമാണ് വർധിച്ചത്. ഇത്തരത്തിൽ മൂന്നാഴ്ച കൊണ്ട് 3200 രൂപയാണ് പവന് വർധിച്ചത്.

ഇസ്രയേൽ -ഹമാസ് വെടി നിർത്തൽ സ്വർണ്ണ വിലയിൽ കുറവ് വരേണ്ടതായിരുന്നു. എന്നാൽ ട്രoമ്പിൻ്റെ വരവും,ആദ്യമെടുത്ത നടപടികളെ തുടർന്നുള്ള ആശങ്കകളും, അമേരിക്കൻ ഡോളർ സൂചിക കരുത്താർജിച്ചതിനു അനുപാതികമായി രൂപ ഇടിഞ്ഞതുമാണ് സ്വർണ വില ഉയരാൻ കാരണം.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 6230 രൂപയിലാണ് വ്യാപാരം. വെള്ളി വിലയും ഇന്ന് മാറ്റമില്ല 99 രൂപയിൽ തുടരുകയാണ്.