4 Dec 2024 10:46 AM IST
Summary
- സ്വര്‍ണം ഗ്രാമിന് 7130 രൂപ
- പവന്‍ 57040 രൂപ
ഏതാനും ദിവസത്തെ ചാഞ്ചാട്ടത്തിനുശേഷം ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില. ഗ്രാമിന് 7130 രൂപയും പവന് 57040 രൂപയുമാണ് ഇന്നത്തെ വിപണിവില. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും പൊന്നിന് വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വിലയില്‍ ചലനമുണ്ടായില്ല. ഗ്രാമിന് 5890 രൂപയാണ് ഇന്നത്തെ വിപണി വില. എന്നാല്‍ വെള്ളിവില മാത്രം അല്‍പ്പം ഉയര്‍ന്നു. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 98 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
നിലവിലെ ആഗോള പ്രവണതകള്‍ സ്വര്‍ണത്തിന് വില ഉയരാന്‍ കാരണമാണ്. ഇസ്രയേലില്‍ വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടതും സിറിയയിലെ ആക്രമണവും സ്വര്‍ണത്തിന് വിലവര്‍ധിക്കാന്‍ സാധ്യത വര്‍ധിപ്പിച്ചിരുന്നു. ഇതിനുപുറമേയാണ് ഉക്രെയ്ന്‍ -റഷ്യ യുദ്ധത്തിന്റെ പരിണിതഫലങ്ങള്‍.
ഒക്ടോബര്‍ 31ന് പവന് 59640 രൂപ എന്ന സര്‍വകാല റെക്കാര്‍ഡിലെത്തിയത്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില ക്രമേണ കൂടുതല്‍ ഉയരത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.