24 Aug 2024 11:06 AM IST
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർധന.
ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്.
ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,560 രൂപയും, ഗ്രാമിന് 6,695 രൂപയുമാണ് വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 6,660 രൂപയായിരുന്നു വില. പവന് 53,280 രൂപയും.
കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് അവയെല്ലാം തിരിച്ചുപിടിക്കുകയാണ് സ്വർണം. വെള്ളി വിലയിലും വദ്ധനവാണ് രേഖപ്പെടുത്തുന്നത്.
വെള്ളി വില (Silver Rate)
സംസ്ഥാനത്തെ ആഭരണ വിപണിയിൽ ഒരു ഗ്രാം വെള്ളിയിൽ 2 രൂപയുടെ വർധന രേഖപ്പെടുത്തി. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 93 രൂപയായി ഉയർന്നു.