image

17 Aug 2024 5:33 AM GMT

Gold

കുതിച്ചുകയറി സ്വർണവില; ഇന്ന് വർധിച്ചത് 840 രൂപ

MyFin Desk

gold updation price constant 05 08 24
X

സംസ്ഥാനത്ത്‌ സ്വർണ്ണ വിലയിൽ വർധന.

പവന് 840 രൂപയും, ഗ്രാമിന് 105 രൂപയുമാണ് ഉയർന്നത്.

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഇന്നലെയും സ്വർണ്ണ വില വർധിച്ചിരുന്നു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് ഉയർന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 52,520 രൂപയും, ഗ്രാമിന് 6,565 രൂപയുമായിരുന്നു വില. ഇത്തരത്തിൽ ഇന്നലെയും, ഇന്നുമായി സ്വർണ്ണ വില പവന് 920 രൂപയും, ഗ്രാമിന് 115 രൂപയുമാണ് കൂടിയിരിക്കുന്നത്.

വെള്ളി വില (Silver Rate)

സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് വർധന.

ഒരു ഗ്രാം വെള്ളിക്ക് 90 രൂപയാണ് വില. 8 ഗ്രാമിന് 720 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.