image

16 Dec 2023 5:46 AM GMT

Gold

സ്വര്‍ണ വില വീണ്ടും താഴോട്ട്; ഇന്ന് കുറഞ്ഞത് 45 രൂപ

MyFin Desk

gold updation price hike 16 12 23
X

Summary

  • ഈ മാസം എട്ട് മുതല്‍ സ്വര്‍ണ വില ഇടിവ് പ്രകടിപ്പിച്ച് തുടങ്ങിയിരുന്നു.
  • ഇന്നലെ ഗ്രാമിന് 10 രൂപ കൂടി വര്‍ധിച്ച് 5765 രൂപ
  • വെള്ളിവില ഇന്ന് ഗ്രാമിന്. 80.5 രൂപ


സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് 45 രൂപ കുറഞ്ഞ് 5730 രൂപയിലെത്തി. രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷമാണ് ഈ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 45840 രൂപയായി. ഈ മാസം ഒന്നു മുതല്‍ 46,000 രൂപയ്ക്ക് മുകളില്‍ തുടര്‍ന്നിരുന്ന സ്വര്‍ണ വില ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 45320 രൂപയിലെത്തിയത് ഡിസംബര്‍ 13 നായിരുന്നു. ഈ മാസം എട്ട് മുതല്‍ സ്വര്‍ണ വില ഇടിവ് പ്രകടിപ്പിച്ച് തുടങ്ങിയിരുന്നു. ശേഷം വില കാര്യമായ വര്‍ധന് രേഖപ്പെടുത്തി വീണ്ട് 46000 രൂപയ്ക്ക് മുകളില്‍ എത്തിയിരുന്നു.

ഇന്നലെ ഗ്രാമിന് 10 രൂപ കൂടി വര്‍ധിച്ച് 5765യായി. പവന്റെ വില 80 രൂപയുടെ വര്‍ധനയോടെ 46200 രൂപയിലാണ് ഇന്നലെ വ്യാപാരം നടത്തിയത്. ഡിസംബര്‍ നാലിന് 47,080 രൂപയാണ് ഈ മാസത്തെ സ്വര്‍ണത്തിന്റെ ഉയര്‍ന്ന് വില രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ സ്വര്‍ണ വില ട്രോയി ഔണ്‍സിന് 2019.90 ഡോളറാണ് നിരക്ക്. 0.80 ശതമാനം അഥവാ 16.30 ഡോളര്‍ ഇടിവാണ് രേഖപ്പെടുത്തിയത്.

24 കാരറ്റ് സ്വര്‍ണം ഒരു കിലോയുടെ ബാങ്ക് നിരക്ക് 63,51,000 രൂപയാണ്. വെള്ളിവില ഇന്ന് 80.5 രൂപയാണ് ഗ്രാമിന്.


Also Read : സോവറിന്‍ ഗോൾഡ് ബോണ്ട് വില്പന നാളെ മുതൽ