22 Dec 2023 5:54 AM GMT
Summary
- യുഎസ് ട്രഷറി ആദായം ഇടിഞ്ഞത് സ്വര്‍ണത്തിന് കരുത്ത്
- ഈയാഴ്ച ഇതുവരെ ഗ്രാമിന് മൊത്തം 70 രൂപയുടെ വര്‍ധന
- വെള്ളിയുടെ വിലയിലും ഇന്ന് വര്‍ധന
സ്വര്‍ണവില വീണ്ടും മുകളിലേക്ക് കുതിക്കുകയാണ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപയുടെ വര്‍ധനയോടെ 5800 രൂപയാണ് വില. പവന്‍റെ വില 200 രൂപയുടെ വര്‍ധനയോടെ 46400 രൂപയിലെത്തി. ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഈയാഴ്ച ഇതുവരെ മൊത്തം 70 രൂപയുടെ വര്‍ധന ഗ്രാമിന് ഉണ്ടായിട്ടുണ്ട്. ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 23 രൂപയുടെ വര്‍ധനയോടെ 6,323 രൂപയിലെത്തി. 24 കാരറ്റ് പവന് 184 രൂപയുടെ വര്‍ധനയോടെ 50,584 രൂപ.
ആഗോള വിപണിയിലും ഇന്ന് സ്വര്‍ണവില മുന്നേറ്റം പ്രകടമാക്കുകയാണ്. യുഎസിലെ പുതിയ സാമ്പത്തിക ഡാറ്റകളുടെ പശ്ചാത്തലത്തില്‍ 10 വര്‍ഷ യുഎസ് ബോണ്ടുകളിലെ ആദായം ഇടിഞ്ഞത് സ്വര്‍ണത്തിന് കരുത്തായി. ട്രോയ് ഔണ്‍സിന് ഇന്ന് 2,045 ഡോളര്‍ മുതല്‍ 2,055 ഡോളര്‍ വരെ വ്യതിയാനം ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും ഇന്ന് വര്‍ധന പ്രകടമായി. വെള്ളി ഗ്രാമിന്‍റെ സംസ്ഥാനത്തെ വില 30 പൈസ വര്‍ധിച്ച് 81 രൂപയായി.