15 Nov 2023 6:14 AM GMT
Summary
- ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയര്‍ന്നു
- ആഗോള തലത്തിലും സ്വര്‍ണ വിലയില്‍ മുന്നേറ്റം
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് കാര്യമായ മുന്നേറ്റം. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,595 രൂപയായി, പവന് ഇന്ന് 320 രൂപ വര്‍ധിച്ച് 44,760 രൂപയാണ് വില. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 44 രൂപ വര്‍ധിച്ച് 6,104 രൂപയാണ്. പവന് 352 രൂപ വര്‍ധിച്ച് 48,832 രൂപ.
യുഎസിന്‍റെ ഒക്റ്റോബറിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴേക്ക് പോയതിനെ തുടര്‍ന്ന് ഡോളര്‍ മൂല്യത്തിലും യുഎസ് ട്രഷറി ആദായത്തിലും ഉണ്ടായ ഇടിവ് ആഗോള തലത്തില്‍ സ്വര്‍ണത്തിന് കരുത്തായി. ഔണ്‍സിന് 1961 -1968 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്‌റ്റോബറിന്റെ തുടക്കത്തിലും സ്വര്‍ണം ഇടിവിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത ഉയര്‍ന്നതാണ് തുടര്‍ന്ന് സ്വര്‍ണ വിലയെ റെക്കൊഡ് ഉയരത്തിലേക്ക് എത്തിച്ചത്. നവംബര്‍ തുടക്കം മുതല്‍ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ കാണാനാകുന്നത്.
വെള്ളി വിലയിലും ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 1.70 രൂപയുടെ വര്‍ധനയോടെ 77.70 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാമിന് 13.60 രൂപ ഉയര്‍ന്ന് 621.60 രൂപയിലെത്തി. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്ന് മെച്ചപ്പെട്ടു. ഒരു ഡോളറിന് 83.11 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമയം നടക്കുന്നത്.