9 Aug 2024 4:56 AM GMT
Summary
- സ്വര്‍ണം ഗ്രാമിന് 6425 രൂപ
- പവന് വില 51400 രൂപ
കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ വിലവര്‍ധനവ് ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇന്ന് പവന് 600 രൂപ വര്‍ധിച്ച് പൊന്ന് അതിന്റെ
മാറ്റ് തെളിയിച്ചു.
ഗ്രാമിന് 75 രൂപ വില വര്‍ധനയോടെയാണ് ഇന്ന് സ്വര്‍ണവ്യാപാരം
ആരംഭിച്ചത്.
ഇതോടെ ഗ്രാമിന് 6425 രൂപ എന്നനിലയിലേക്ക് കുതിച്ചുകയറി.
പവന് 600 രൂപ വര്‍ധനവോടെ 51400 രൂപ എന്ന നിലയിലാണ്
ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
തുടര്‍ച്ചയായ രണ്ടുദിവസത്തെ വിലയിടിവിനുശേഷം
ഒരു ദിവസം വില മാറ്റമില്ലാതെ തുടര്‍ന്നു.
തുടര്‍ന്ന് മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായത്.
18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നിട്ടുണ്ട്.
ഗ്രാമിന് 65 രൂപ വര്‍ധനയോടെ 5320 എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയിലും വിലക്കയറ്റം ദൃശ്യമായി.
ഗ്രാമിന് രണ്ട് രൂപ വര്‍ധനയോടെ 88 രൂപയ്ക്കാണ് ഇന്ന് വില്‍പ്പന നടക്കുന്നത്.