image

9 Oct 2024 10:26 AM IST

Gold

സ്വര്‍ണവില 'മൂക്കുകുത്തി'

MyFin Desk

gold updation price down 09 10 2024
X

Summary

  • പവന് കുറഞ്ഞത് 560 രൂപ
  • സ്വര്‍ണം ഗ്രാമിന് 7030 രൂപ


അവസാനം സ്വര്‍ണവിലയില്‍ കനത്ത ഇടിവ്.

പവന് 560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56240 രൂപയിലേക്ക് താഴ്ന്നു.

ഗ്രാമിന് 70 രൂപ കുറഞ്ഞ് 7030 രൂപയിലാണ് ഇന്ന് സവ്യാപാരം പുരോഗമിക്കുന്നത്.

ഇപ്പോള്‍ സ്വര്‍ണവില മൂക്കുകുത്തിയത് നവരാത്രികാലത്ത് സ്വര്‍ണം വാങ്ങാന്‍ തീരുമാനിച്ചിരുന്നവര്‍ക്ക് ആശ്വാസമായി.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വ്യത്യാസം ഉണ്ടായിരുന്നില്ല.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 5810 രൂപയുമായി.

വെള്ളിവിലയിലും കുറവുണ്ടായി. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 96 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.