image

13 Sep 2023 5:34 AM GMT

Gold

സ്വര്‍ണത്തിന് ഇന്ന് വലിയ ഇടിവ്

MyFin Desk

സ്വര്‍ണത്തിന് ഇന്ന് വലിയ ഇടിവ്
X

Summary

വെള്ളി വിലയിലും ഇന്ന് വര്‍ധന


സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് കാര്യമായ ഇടിവ്. 22 കാരറ്റ് ഗ്രാം സ്വര്‍ണത്തിന്‍റെ വില 34 രൂപയുടെ ഇടിവോടെ 5450 രൂപയാണ്., പവന് 43,600 രൂപ, 272 രൂപയുടെ ഇടിവ്. തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലെ ഇടിവിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണ വില ഉയര്‍ന്നെങ്കിലും ശനിയാഴ്ച വീണ്ടും താഴ്ന്ന് ഈ മാസത്തിലെ ഏറ്റവും താണ വിലയിലേക്ക് എത്തി. തിങ്കളാഴ്ചയും നേരിയ ഇടിവുണ്ടായി. ഇന്നലെ വിലയില്‍ മാറ്റമുണ്ടായില്ല. ഈ മാസം ഇതുവരെ 4 ദിവസങ്ങളില്‍ മാത്രമാണ് വില ഉയര്‍ന്നത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 38 രൂപയുടെ ഇടിവോടെ 5945 രൂപയില്‍ എത്തി. പവന് 47,560 രൂപ, 304 രൂപയുടെ ഇടിവ്.


ഡോളറിനുണ്ടായ മുന്നേറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ ആഗോള തലത്തിലും സ്വര്‍ണ വില രണ്ടാഴ്ചയിലെ താഴ്ന്ന നിലയിലേക്ക് എത്തി, ഔണ്‍സിന് 1908-1914 ഡോളര്‍ എന്ന തലത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണ ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയിലും ഓഗസ്റ്റിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.

സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് ഇടിവാണ്. ഒരു ഗ്രാം വെള്ളിയുടെ വില 1 രൂപയുടെ ഇടിവോടെ 77 രൂപയായി. എട്ട് ഗ്രാം വെള്ളിക്ക് 616 രൂപ. ഇന്ന് 1 ഡോളറിന് 82.91 രൂപ എന്ന നിലയാണ് ഇന്ന് കറന്‍സി വിനിമയം നടക്കുന്നത്.