image

2 Nov 2023 5:19 AM GMT

Gold

ഇന്ന് സ്വർണത്തിന് കയറ്റം

MyFin Desk

Gold prices Today|Gold Price Graph
X

Summary

  • കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ സ്വര്‍ണവില താഴ്ന്നിരുന്നു
  • ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞു


സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലെ ഇടിവിന് ശേഷം ഇന്ന് വര്‍ധിച്ചു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 10 രൂപയുടെ വര്‍ധനയോടെ 5650 രൂപയാണ്. പവന് 80 രൂപയുടെ വര്‍ധനയോടെ 45,200 രൂപയാണ് ഇന്നത്തെ വില. ദിവസങ്ങളോളം നീണ്ട കുതിപ്പിലൂടെ ഇക്കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും പുതിയ സര്‍വകാല റെക്കോഡില്‍ സ്വര്‍ണ വില എത്തിയിരുന്നു.

24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 11 രൂപയുടെ വര്‍ധനയോടെ 6164 രൂപയില്‍ എത്തി. 24 കാരറ്റ് പവന് 88 രൂപയുടെ വര്‍ധനയോടെ 49,312 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്‍റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്റ്റോബറിന്‍റെ തുടക്കത്തിലും സ്വര്‍ണം ഇടിവിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്‍റെ ആകര്‍ഷണീയത ഉയര്‍ന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ വിലയെ മുന്നോട്ടു നയിച്ചത്.


ആഗോള തലത്തിലും സ്വര്‍ണ വില ഇന്ന് മുന്നേറ്റം പ്രകടമാക്കുകയാണ്, ഔണ്‍സിന് 1981-1988 ഡോളര്‍ എന്ന നിലയിലാണ് വിനിമയം നടക്കുന്നത്.

വെള്ളിവിലയിലും ഇന്ന് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 70 പൈസയുടെ വര്‍ധനയോടെ ഒരു ഗ്രാം വെള്ളിയുടെ വില 77.70 രൂപയിലെത്തി. 8 ഗ്രാം വെള്ളിക്ക് 621.60 രൂപയാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യം മെച്ചപ്പെട്ടു, ഒരു ഡോളറിന് 83.22 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.