image

28 Nov 2023 11:05 AM IST

Gold

റെക്കോഡ് വിലക്കരികെ തുടര്‍ന്ന് സ്വര്‍ണം

MyFin Desk

daily gold price updates
X

daily gold price updates 

Summary

  • ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2012 -2018 ഡോളര്‍
  • വെള്ളി വിലയിലും ഇന്ന് മാറ്റമില്ല


സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5735 രൂപയാണ് വില, പവന് 45,880 രൂപ. ഇക്കഴിഞ്ഞ ശനിയാഴ്ച 25 രൂപയുടെയും ഇന്നലെ 30 രൂപയുടെയും വര്‍ധന 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ഒക്റ്റോബര്‍ 29ന് രേഖപ്പെടുത്തിയ, ഗ്രാമിന് 5741 രൂപ എന്നതാണ് സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6256 രൂപയാണ് ഇന്നത്തെ വില, പവന് 50,048 രൂപ.

യുഎസ് ബോണ്ട് ആദായവും ഡോളര്‍ സൂചികയും നേരിയ ഇടിവ് പ്രകടമാക്കിയത് ആഗോള തലത്തില്‍ തന്നെ സ്വര്‍ണ വിലയെ മുന്നോട്ട് നയിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ ഔണ്‍സിന് 2012 -2018 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില വലിയ കയറ്റിറക്കങ്ങളില്ലാതെ തുടരുകയായിരുന്നു.

സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്റ്റോബറിന്റെ തുടക്കത്തിലും സ്വര്‍ണം ഇടിവിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത ഉയര്‍ന്നതാണ് തുടര്‍ന്ന് സ്വര്‍ണ വിലയെ റെക്കൊഡ് ഉയരത്തിലേക്ക് എത്തിച്ചത്. നവംബര്‍ തുടക്കം മുതല്‍ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ കാണാനാകുന്നത്.

വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 81.50 രൂപയാണ് ഇന്നത്തെ വില, എട്ട് ഗ്രാം വെള്ളിക്ക് 652 രൂപ. ഡോളറിനെതിരേ രൂപ ദുര്‍ബലമായി തുടരുകയാണ്. 1 ഡോളറിന് 83.38 രൂപ എന്ന നിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.