image

10 Sept 2024 5:10 AM

Gold

ചലനമില്ലാതെ സ്വര്‍ണവില

MyFin Desk

gold updation price constant 10 09 24
X

Summary

  • സ്വര്‍ണം ഗ്രാമിന് 6680 രൂപ
  • പവന്റെ വില 53440 രൂപ എന്ന നിരക്കില്‍ തുടരുന്നു


രണ്ടാം ദിവസവും ചലനമില്ലാതെ സ്വര്‍ണവില.

കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

ഇന്ന് അതിന്റെ തുടര്‍ച്ചയായാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണം ഗ്രാമിന് 6680 രൂപയ്ക്കുതന്നെ വ്യാപാരം നടക്കുന്നു.

പവന്റെ വില 53440 രൂപ എന്ന നിരക്കില്‍ കുടുങ്ങിത്തന്നെ കിടക്കുന്നു.

വെള്ളിയാഴ്ച വര്‍ധിച്ച വില ശനിയാഴ്ച കുറഞ്ഞതാണ്. അതിനുശേഷം ഇപ്പോള്‍രണ്ടു ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ ഒന്നുമില്ല.

18 കാരറ്റ് സ്വര്‍ണത്തിനും വില വ്യത്യാസം ഉണ്ടായിട്ടില്ല.

ഗ്രാമിന് 5540 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 89 രൂപ എന്നതാണ് ഇന്നത്തെ വിപണി നിരക്ക്.