image

28 Sep 2024 5:23 AM GMT

Gold

ആഭരണ പ്രേമികൾക്ക് ആശ്വാസം, വമ്പന്‍ കുതിപ്പിന് ശേഷം സ്വര്‍ണവില അല്‍പ്പം താഴ്ന്നു

MyFin Desk

Gold
X

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 40 രൂപ കുറഞ്ഞ് 56,760 രൂപയും ഗ്രാമിന് 5 രൂപ കുറഞ്ഞ് 7,095 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഉയർന്ന വിലയിൽ തന്നെ തുടരുകയാണ് സ്വർണ്ണം. അതേസമയം 18 കാരറ്റ് സ്വര്‍ണവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 5870 രൂപയും പവന് 46,960 രൂപയുമായി തുടരുന്നു. എന്നാൽ വെള്ളിവില ഒരു രൂപ കുറഞ്ഞ് 98 രൂപയായി.

ഇന്നലെ ഒരു പവൻ സ്വർണത്തിന് കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വിലയായ 56,800 രൂപയിലും ഗ്രാമിന് 7,100 രൂപയിലും എത്തിയിരുന്നു. പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വൻകിട നിക്ഷേപകർ കൂടുതൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതുമാണ് വിലവർധനയ്ക്ക് കാരണം. ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് സ്വര്‍ണ വില വര്‍ധിച്ചത്.