3 Jun 2024 10:48 AM IST
Gold
Gold Rate Today: ഇന്ന് വാങ്ങിയാല്‍ ലാഭം, സ്വര്‍ണത്തിന് വീണ്ടും വിലകുറഞ്ഞു പുതിയ നിരക്ക് അറിയാം
MyFin Desk
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.
ഗ്രാമിന് 40 രൂപയും പവന് 320 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 52880 രൂപയും, ഗ്രാമിന് 6610 രൂപയുമാണ് വില.
സംസ്ഥാനത്ത് സ്വർണവിലയിൽ ആശ്വാസകരമായ വാർത്തയാണ് ജൂൺ മാസം ആരംഭം തന്നെ ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ലഭിച്ചത്. വ്യാഴവും വെള്ളിയും ഒരേ വിലയിൽ വിപണനം നടന്ന സ്വർണത്തിന് ശനിയാഴ്ച പവന് 160 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാനത്തെ വെള്ളി വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വെള്ളി ഒരു ഗ്രാമിന് 97 രൂപയിലാണ് വ്യാപാരം.
18 കാരറ്റ് സ്വര്‍ണത്തിന് പവന് 5495 രൂപയാണ് വില.
ജൂണിലെ സ്വർണവില (പവൻ)
ജൂൺ 1: 53,200
ജൂൺ 2: 53,200