15 Dec 2023 5:23 AM GMT
Summary
- വെള്ളിവിലയിലും വര്‍ധന
- ആഗോള വിപണിയിലും സ്വര്‍ണത്തിന് മുന്നേറ്റം
- വര്‍ധന തുടര്‍ച്ചയായ രണ്ടാം ദിവസം
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന. നാലു ദിവസങ്ങളിലെ തുടര്‍ച്ചയായ വിലയിടിവിന് ശേഷം ഇന്നലെ 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5765 രൂപയിലെത്തിയിരുന്നു. ഇന്ന് ഗ്രാമിന് 10 രൂപ കൂടി വര്‍ധിച്ച് 5765 രൂപയിലെത്തി. പവന്‍ വില 80 രൂപയുടെ വര്‍ധനയോടെ 46200 രൂപയാണ്. ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായി 105 രൂപയുടെ ഇടിവ് ഗ്രാമിന്‍റെ വിലയില്‍ ഉണ്ടായിരുന്നു.
ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11 രൂപയുടെ വര്‍ധനയോടെ 6300 രൂപയാണ് വില, പവന് 88 രൂപയുടെ വര്‍ധനയോടെ 50,400 രൂപ.
ആഗോള വിപണിയിലും സ്വര്‍ണവില ഇന്ന് മുന്നേറ്റം തുടരുകയാണ്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധനയുടെ ചക്രം അവസാനിപ്പിച്ചുവെന്നും അടുത്തവര്‍ഷം മൂന്ന് നിരക്കിളവുകള്‍ പ്രതീക്ഷിക്കാമെന്നും സൂചന നല്‍കിയതാണ് സ്വര്‍ണ നിക്ഷേപവും ഉയര്‍ത്താന്‍ ഇടയാക്കിയത്.. ഇന്ന് ട്രോയ് ഔണ്‍സിന് 2,031 - 2,039 ഡോളര്‍ എന്ന നിലയിലാണ് ആഗോള തലത്തില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്.
വെള്ളിയുടെ വിലയിലും ഇന്ന് ഉയര്‍ച്ച പ്രകടമായിട്ടുണ്ട്.വെള്ളി ഗ്രാമിന്‍റെ സംസ്ഥാനത്തെ വില 1 രൂപ വര്‍ധിച്ച് 80.50 രൂപയായി.