image

30 Oct 2023 6:11 AM GMT

Gold

നേരിയ ഇടിവില്‍ സ്വര്‍ണം

MyFin Desk

നേരിയ ഇടിവില്‍ സ്വര്‍ണം
X

Summary

  • ഏതാനും ആഴ്ചകളായി സ്വര്‍ണ വില തുടര്‍ച്ചയായി വര്‍ധനയിലാണ്.


തുടര്‍ച്ചയായ കുതിപ്പിന് ശേഷം അല്‍പ്പ ശമനത്തില്‍ സ്വര്‍ണ വില. ഇരുപത്തിരണ്ട് കാരറ്റ് സ്വര്‍ണം ഗ്രാമിന് 21 രൂപ കുറഞ്ഞ് 5,720 രൂപയായി. ഒരു പവന് 45,928 രൂപയായി. ഒരു പവനില്‍ 168 രൂപയുടെ ഇടിവിലാണ് വ്യാപാരം നടക്കുന്നത്.

ഇരുപത്തിനാല് കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,240 രൂപയുമാണ് ഇന്ന് നിരക്ക്. ഒരു പവന് 50,104 രൂപയാണ് നിരക്ക്.24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 23 രൂപയും, പവന് 184 രീപയും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണ വില തുടര്‍ച്ചയായി വര്‍ധനയിലാണ്.

ഹമാസിനെതിരെ ഇസ്രയേല്‍ പ്രഖ്യാപിച്ച യുദ്ധവും ആഗോള സാമ്പത്തിക അനിശ്ചിതത്വവും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി മാറ്റിയതാണ് ഈ വില വര്‍ധനയ്ക്ക് കാരണം. അഞ്ച് മാസങ്ങള്‍ക്കു മുന്‍പാണ് സ്വര്‍ണവില ഇത്രയും വില വര്‍ധിച്ചത്.

യുദ്ധ സാഹചര്യത്തില്‍ സ്വര്‍ണം മികച്ച നിക്ഷേപമായി കണക്കാക്കുന്നുണ്ട്. ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപം, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട്, ഗോള്‍ഡ് ഇടിഎഫ്, സോരഴിംഗ് ഗോള്‍ഡ് ബോണ്ട്‌സ് എന്നീ സാധ്യതകളും നിക്ഷേപകര്‍ പരിശോധിക്കുന്നുണ്ട്. ആഗോള സ്വര്‍ണ വില ഔണ്‍സിന് 2000.10 ഡോളറാണ് ഇന്ന്. ശനിയാഴ്ച്ച 2006 ഡോളറായിരുന്നു വില.

സ്വര്‍ണ വില ശനിയാഴ്ച്ച് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5740 രൂപയിലെത്തിയിരുന്നു. പവന് 480 രൂപ ഉയര്‍ന്ന് 45,920 രൂപയായിരുന്നു കഴിഞ്ഞ ദിവസം.

വെള്ളി വിലയില്‍ നേരിയ വര്‍ധനയാണുള്ളത്. ഗ്രാമിന് 78.50 രൂപയാണ് ഇന്നത്തെ നിരക്ക്. എട്ട് ഗ്രാമിന് എട്ട് രൂപ വര്‍ധിച്ച് 628 രൂപയായി.