image

28 Oct 2024 10:32 AM IST

Gold

'കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില'

MyFin Desk

gold updation price down 02 09 2024
X

സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച്‌ കുതിക്കുന്ന സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ്‌ വില 7,315 രൂപയായി. പവന് 360 രൂപ കുറഞ്ഞ്‌ വില 58,520 രൂപയിലെത്തി.

18 കാരറ്റ് സ്വര്‍ണ സ്വർണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 37 രൂപ കുറഞ്ഞ്‌ വില 5985 രൂപയായി. എന്നാല്‍ വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 104 രൂപക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില പവന് 59,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് താഴ്ന്നത്. വില കുറഞ്ഞെങ്കിലും ആഭരണപ്രേമികൾക്ക് ആശങ്ക പടർത്തുന്നതാണ് നിലവിലെ വിപണി നിരക്ക്.