image

10 April 2024 9:13 AM GMT

Gold

വില വര്‍ധനയുടെ പെരുന്നാളുമായി സ്വര്‍ണം

MyFin Desk

gold price updation 10 04 2024
X

Summary

  • ഇന്നലെ രണ്ട് തവണയാണ് വില വര്‍ധിച്ചത്.
  • ഇക്കഴിഞ്ഞ മാര്‍ച്ച് 29 നായിരുന്നു സംസ്ഥാനത്ത് സ്വര്‍ണ വില ആദ്യമായി പവന് 50,000 രൂപ കടന്നത്
  • രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില 2400 ഡോളറിലേക്ക് എത്തും എന്നാണ് പ്രവചനം


ഇന്നലെ രണ്ട് തവണ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ ഇന്നും മുന്നേറ്റം. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 6610 രൂപയിലാണ് ഇന്ന് വ്യാപാരം. പവന് 52880 രൂപയാണ് നിരക്ക്. ഇന്നലെ രാവിലെ ഗ്രാമിന് 10 രൂപയുടെ വര്‍ധനവോടെ 6575 രൂപയാണ് രാവിലെ ഉണ്ടായിരുന്നത്. പവന് 52600 രൂപയും. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച് സ്വര്‍ണം പുതിയ റെക്കോര്‍ഡിട്ടു. ഇതോടെ ഗ്രാമിന് 6600 രൂപയും പവന് 52800 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.

അന്താരാഷ്ട്ര വിപണിയിലെ വര്‍ധനവാണ് സംസ്ഥാനത്ത് പ്രകടമായത്. ഇന്നലെ സ്വര്‍ണം ട്രോയ് ഔണ്‍സിന് 2343 ഡോളറായിരുന്നത് രണ്ടാം വര്‍ധനയോടെ 2354 ഡോളറിലേക്കെത്തി. ജിയോ പൊളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍, അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കുന്നതില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം, ആഗോളാടിസ്ഥാനത്തില്‍ സ്വര്‍ണത്തോടുള്ള താല്‍പര്യം എന്നിവ സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കേന്ദ്ര ബാങ്കുകള്‍ അടക്കം വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധന് തുടരാന്‍ കാരണമാകുന്നു. അന്താരാഷ്ട്ര സ്വര്‍ണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. 2500 ഡോളറിലേക്ക് എത്തിയേക്കും എന്നുള്ള പ്രവചനങ്ങളും ഉയരുന്നുണ്ട്.

മാര്‍ച്ച് 29 : വില 50,400 രൂപ

മാര്‍ച്ച് 30 : വില 50,200 രൂപ

ഏപ്രില്‍ 1 : വില 50,880 രൂപ

ഏപ്രില്‍ 2: വില 50,680 രൂപ

ഏപ്രില്‍ 3: വില 51,280 രൂപ

ഏപ്രില്‍ 4: വില 51,680 രൂപ

ഏപ്രില്‍ 5: വില 51320 രൂപ

ഏപ്രില്‍ 6: വില 52280 രൂപ

ഏപ്രില്‍ 8: വില 52520 രൂപ

ഏപ്രില്‍ 9 വില 52600 രൂപ രാവിലെ

52800 രൂപ ഉച്ചയ്ക്ക്