27 Sep 2023 6:15 AM GMT
Summary
- സെപ്റ്റംബര്‍ 14നാണ് ഇതിന് മുന്‍പ് സ്വര്‍ണ വില ഇത്രയും ഇടിവ് രേഖപ്പടുത്തിയത്.
കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. 22 കാരറ്റ് സ്വര്‍ണം പവന് 200 രൂപയാണ് കുറവ് രേഖപ്പെടുത്തി. ഇതോടെ പവന് 43,600 രൂപയിലാണ് ഇന്ന് വ്യാപാരം. ഗ്രാമിന് 25 രൂപ കുറഞ്ഞ് 5450 രൂപയായി. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5945 രൂപയാണ് ഇന്നത്തെ വില.
യുഎസ് പലിശ നിരക്ക് ഉയരുമെന്ന ആശങ്കയില്‍ ഡോളര്‍ ശക്തിപ്രാപിച്ചതാണ് ഇന്നത്തെ ഇടിവിന് കാരണം. രാജ്യാന്തര വിപണിയിലും സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ പ്രകടമാണ്. ആഗോള തലത്തില്‍ ഔണ്‍സിന് 1,897 ഡോളറിലേക്ക് വില ഇടിഞ്ഞു.
ഓഗസ്റ്റ് 23 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഏഴ് ദിവസം കൊണ്ട് 560 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 19 ന് പവന് 44,160 രൂപയിലെത്തിയതാണ് സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലും 80 രൂപ താഴെയായിരുന്നു.
ഈ മാസം 14 നാണ് സ്വര്‍ണവില ഇന്നത്തെ നിരക്കായ 43,600 ല്‍ എത്തിയത്. സെപ്റ്റംബര്‍ അവസാനത്തോട് അടുക്കുമ്പോള്‍ സ്വര്‍ണവിലയില്‍ ഇനിയും കുറവുണ്ടാകുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.
സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ 74.20 രൂപയിലെത്തി. 0.60 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. എട്ട് ഗ്രാം വെള്ളിക്ക് 593.60 രൂപയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയും രാജ്യാന്തര വിലയില്‍ സ്ഥിരമായി തുടരുകയും ചെയ്താല്‍ വെള്ളി വില ഉയര്‍ന്നേക്കും.
ഇന്നലെ ഗ്രാമിന് 20 രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5475 രൂപയായിരുന്നു ഇന്നലെ. പവന് 43,800 രൂപയും. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയിലും ഓഗസ്റ്റിലും സെപ്റ്റംബറിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.