image

23 Jan 2025 5:43 AM GMT

Gold

അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല! റെക്കോര്‍ഡില്‍ നില ഉറപ്പിച്ച് സ്വർണം, അറിയാം പവന്‍ വില

MyFin Desk

gold updation price down 08 01 2025
X

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. പവന് 60,200 എന്ന സര്‍വകാല റെക്കോര്‍ഡില്‍ തുടരുകയാണ് സ്വര്‍ണവില. ഗ്രാമിന് 7525 രൂപ എന്ന നിലയിലാണ് വ്യാപാരം. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 65,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം. സംസ്ഥാനത്ത് ആദ്യമായാണ് സ്വര്‍ണവില ഇന്നലെ 60,000 കടന്നത്. ഇതിനു മുൻപ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപ എന്ന റെക്കോർഡാണ് ഇന്നലെ പഴങ്കഥയായത്.

18 കാരറ്റ് സ്വർണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 6205 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളി വില ഇന്ന് ഒരു രൂപ കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.

നവംബർ മാസത്തിൽ ട്രoബിൻ്റെ ഇലക്ഷൻ വിജയത്തിൽ 2536 ഡോളറിലേക്ക് കുറഞ്ഞ അന്താരാഷ്ട്ര സ്വർണ്ണവില വീണ്ടും 2750 ഡോളറിലേക്ക് കുതിച്ചെത്തുകയാണ് ഉണ്ടായത്. എല്ലാവർഷങ്ങളിലും നവംബർ - ഫെബ്രുവരി ഉള്ള സീസണൽ ഡിമാൻഡ് അന്തർദേശീയ സംഘർങ്ങൾ, ട്രoമ്പിൻ്റെ കീഴിലുള്ള അമേരിക്കൻ ട്രേഡ് വാർ ടെൻഷനുള്ള സാധ്യതകളും സ്വർണ്ണത്തിന് വില വർധനവിന് കാരണമായി.

ഇസ്രയേൽ -ഹമാസ് വെടി നിർത്തൽ സ്വർണ്ണ വിലയിൽ കുറവ് വരുത്തേണ്ടതായിരുന്നു എങ്കിലും ട്രoമ്പിൻ്റെ വരവും,ആദ്യമെടുത്ത നടപടികളെ തുടർന്നുള്ള ആശങ്കകളും, അമേരിക്കൻ ഡോളർ സൂചിക കരുത്താർജിച്ചതിനു അനുപാതികമായി രൂപ 86.60 ലേക്ക് ഇടിഞ്ഞതും സ്വർണ്ണ വില വർദ്ധിക്കാൻ കാരണമായി.