20 Feb 2025 4:55 AM GMT
Summary
- സ്വര്‍ണത്തിന്റെ കുതിപ്പ് 65000-ത്തിലേക്ക്
- സ്വര്‍ണം ഗ്രാമിന് 8070 രൂപ
- പവന്‍ 64560 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. വില 64500-രൂപയും കടന്ന് കുതിക്കുകയാണ്. പവന് 65000 എന്ന അചിന്ത്യമായ വിലയിലെത്താന്‍ ഇനി 440 രൂപ കൂടി മാത്രം മതി.
ഇന്ന് സ്വര്‍ണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8070 രൂപയും പവന് 64560 രൂപയുമായി ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍പോലും ഇപ്പോള്‍ 70000 രൂപ വിലയാകുമെന്ന സ്ഥിതിയിലെത്തി. നാലുദിവസം കൊണ്ട് 1440 രൂപയുടെ വര്‍ധനവാണ് പൊന്നിനുണ്ടായിരിക്കുന്നത്.
18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് മുന്നോട്ടുതന്നെ. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 6640 രൂപയായി ഉയര്‍ന്നു. വെള്ളിവിലയും ഇന്ന് വര്‍ധിച്ചു. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 108 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണവിപണിയില്‍ കുതിപ്പ് മാത്രമാണ് ഉണ്ടാകുന്നത്. പ്രവചനാതീതമായ നിലയാണ് ഇപ്പോള്‍ പൊന്നിനുള്ളത്. അന്താരാഷ്ട്രതലത്തിലുണ്ടാകുന്ന ചലനങ്ങള്‍ സ്വര്‍ണവിപണിയെ ബാധിക്കുന്നതിനാലാണിത്. ട്രംപ് യുഎസ് പ്രസിഡന്റ് ആയ ശേഷം ഉണ്ടായ വ്യാപാര യുദ്ധ ഭീഷണിയും സ്വര്‍ണ വിപണിയില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്നു.
ന്താരാഷ്ട്ര സ്വര്‍ണവില 2942 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.81 ലും ആണ്. 24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 89 ലക്ഷം രൂപ കടന്നിട്ടുണ്ട്.
ട്രംപ് ഇഫക്ട് തന്നെയാണ് വിലവര്‍ധനവിന് കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കുന്നു. അന്താരാഷ്ട്ര സ്വര്‍ണവില 2970ഡോളര്‍ മറികടന്നാല്‍ 3000-3050 ഡോളറിലേക്ക് പോകാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.