image

4 Nov 2023 6:19 AM GMT

Gold

ചാഞ്ചാടി സ്വര്‍ണം

MyFin Desk

Gold prices Today | ഇന്നത്തെ സ്വർണ വില
X

Summary

  • സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത ഉയര്‍ന്നതാണ്


ഇന്നലത്തെ മുന്നേറ്റത്തിന് ശേഷം വാരാന്ത്യത്തില്‍ സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5650 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 45,200 രൂപയിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. 24 കാരറ്റ് സ്വര്‍ണ ഗ്രാമിന് 11 രൂപ കുറഞ്ഞ് 6,175 രൂപയാണ്. എട്ട് ഗ്രാമിന് 88 രൂപ കുറഞ്ഞ് 49,312 രൂപ.

തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലെ ഇടിവിന് ശേഷമായിരുന്നു ഇന്നലെ വില ഉയര്‍ന്നത്. നവംബര്‍ ആരംഭിച്ച ശേഷം 80 രൂപ വീതം കുറഞ്ഞും കൂടിയുമാണ് സ്വര്‍ണ വില വ്യാപാരം നടക്കുന്നത്. ദിവസങ്ങളോളം നീണ്ട കുതിപ്പിലൂടെ ഇക്കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും പുതിയ സര്‍വകാല റെക്കോഡില്‍ സ്വര്‍ണ വില എത്തിയിരുന്നു.

സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്‌റ്റോബറിന്റെ തുടക്കത്തിലും സ്വര്‍ണം ഇടിവിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത ഉയര്‍ന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ വിലയെ മുന്നോട്ടു നയിച്ചത്.

വെള്ളിയാഴ്ച രാവിലെ ഏഷ്യന്‍ വിപണി സമയത്ത് ഫ്‌ളാറ്റായി തുടര്‍ന്ന സ്വര്‍ണ വില ആഗോള വിപണിയില്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസം നല്‍കുന്ന നോണ്‍ ഫാം പേറോള്‍ റിപ്പോര്‍ട്ട് അനുകൂലമായതോടെ സ്വര്‍ണം നേട്ടമുണ്ടാക്കി. ഡോളര്‍ സൂചിക നേരിയ തോതില്‍ ഇടിയുകയും 10 വര്‍ഷ ട്രഷറി ബോണ്ട് യീല്‍ഡ് 4.572 ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്തതോടെ സ്വര്‍ണ വില കയറി. ആഗോള വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1992.20 ഡോളറാണ് ഇന്ന് നിരക്ക്.

വെള്ളി വില ഗ്രാമിന് 0.90 പൈസ വര്‍ധിച്ചു. എട്ട് ഗ്രാമിന് 7.20 രൂപ ഉയര്‍ന്ന് 600 രൂപയിലെത്തി.