image

20 Feb 2024 6:49 AM GMT

Gold

സ്വര്‍ണത്തിന് നേരിയ ഇടിവ്

MyFin Desk

സ്വര്‍ണത്തിന് നേരിയ ഇടിവ്
X

Summary

  • സ്വര്‍ണ വിലയിലെ തുടര്‍ച്ചയായ ഇടിവ് ഉപഭോക്താക്കള്‍ക്ക് നേട്ടം
  • കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് അനുകൂല പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല.
  • ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ജൂവലറി വ്യവസായികളുടെ ആവശ്യം പരിഗണിച്ചില്ല.


കേരളത്തില്‍ സ്വര്‍ണവിലയില്‍ 10 രൂപ ഇടിവ്. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 5735 രൂപയായി. ഇതോടെ എട്ട് ഗ്രാം സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 45,880 രൂപയായി. ഇന്നലെ ഗ്രാമിന് 5745 രൂപയും എട്ട് ഗ്രാമിന് 45960 രൂപയുമായിരുന്നു.ഒരിടവേളയ്ക്ക്ശേ ഷം ഈ മാസം 16 മുതലാണ് സ്വര്‍ണ വില വര്‍ധിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും വിലയില്‍ ഇടിവ് തുടരുകയാണ്.

24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6256 രൂപയും, എട്ട് ഗ്രാമിന് 50,048 രൂപയിലുമെത്തി. ഗ്രാമിന് 11 രൂപയും എച്ച് ഗ്രാമിന് 88 രൂപയുമാണ് ഇടിവുണ്ടായിരിക്കുന്നത്. എടുത്തു പറയത്തക്ക ഇടിവല്ലെങ്കിലും ഒരു ഗ്രാം വെള്ളി 50 പൈസ കുറഞ്ഞ് 77 രൂപയായി. എട്ട് ഗ്രാമിന് 620 രൂപയില്‍ നിന്നും 616 രൂപയായി.