17 March 2025 10:53 AM IST
Summary
- പവന് 80 രൂപ ഇന്നും കുറഞ്ഞു
- സ്വര്‍ണം ഗ്രാമിന് 8210 രൂപ
- പവന്‍ 65680 രൂപ
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണംഗ്രാമിന് 8210 രൂപയും പവന് 65680 രൂപയുമായി കുറഞ്ഞു. അന്താരാഷ്ട്രമാര്‍ക്കറ്റിലെ ലാഭമെടുപ്പാണ് സ്വര്‍ണവില കുറയാന്‍ കാരണം. എന്നാല്‍ താരിഫ് യുദ്ധം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുകയാണ്.
8 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 6760 രൂപയ്ക്കാണ് ഇന്ന് വ്യാപാരം മുന്നേറുന്നത്. എന്നാല്‍ വെള്ളിവിലക്ക് മാറ്റമില്ല. ഗ്രാമിന് 110 രൂപ നിരക്കില്‍ മുന്നേറുന്നു.
22 കാരറ്റ് സ്വര്‍ണമൊഴികെ പല വിലയാണ് ഇന്ന് ഷോറൂമുകളില്‍. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ അസോസിയേഷന്‍ ഡോ. ബി ഗോവിന്ദന്‍ വിഭാഗത്തിന്റെ നേതൃത്തിലുള്ള ഷോറൂമുകളില്‍ വെള്ളിവില ഒരു രൂപ ഉയര്‍ന്ന് 111 ആയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 6775 രൂപയ്ക്കുമാണ് വ്യാപാരം.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലും വില കുറയാന്‍ കാരണമാകുന്നത്. ഔണ്‍സിന് 3000 ഡോളര്‍ കടന്ന സ്വര്‍ണവില 2982 ലേക്ക് താഴ്ന്നു.