24 March 2025 4:41 AM
Summary
- മൂന്നു ദിവസത്തിനിടെ സ്വര്‍ണത്തിന് കുറഞ്ഞത് 760 രൂപ
- സ്വര്‍ണം ഗ്രാമിന് 8215 രൂപ
- പവന്‍ 65720 രൂപ
സംസ്ഥാനത്ത് മൂന്നാം ദിനവും സ്വര്‍ണവിലയില്‍ കുറവ്.ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8215 രൂപയും പവന് 65720 രൂപയുമായി.
വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി കൂടുതലായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടും. ഈ മാസം 20ന് സ്വര്‍ണവില 66480 രൂപയായിന്നു. ഇതാണ് സര്‍വകാല റെക്കോര്‍ഡും. നാല് ദിവസത്തിനിടെ 760 രൂപയുടെ വ്യത്യാസമാണ് പൊന്നിന്റെ വിലയിലുണ്ടായത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഗ്രാമിന് 6740 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം.
വെള്ളിവിലയില്‍ ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 108 രൂപയിലെത്തി.
സ്വര്‍ണത്തിലെ ലഭാമെടുപ്പാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിലകുറയാന്‍ കാരണമായത്. അതനുസരിച്ച് അന്താരാഷ്ട്ര വിലയിലും കുറവുണ്ടായി. ഇന്നും രാവിലെ അന്താരാഷ്ട്ര സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ്.
ട്രംപിന്റെ താരിഫ് യുദ്ധത്തിലെ അടുത്ത കണക്ക് പുറത്തുവരുന്ന ഏപ്രില്‍ രണ്ടായിരിക്കും സ്വര്‍ണത്തിനെ വലിയരീതിയില്‍ സ്വാധീനിക്കുന്ന ഘടകം. അന്താരാഷ്ട്ര തലത്തില്‍ വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്.